- Trending Now:
സമ്പന്നരില്‍ പലരും വിവിധ ക്ഷേത്രങ്ങളിലേക്കും ചാരിറ്റി സംഘടനകളിലേക്കും സംഭാവനകള്‍ നല്‍കുന്നത് പതിവാണ്.കഴിഞ്ഞ ദിവസങ്ങളിലാണ് മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഒരു കോടിയിലേറെ രൂപ നല്‍കിയത്. ഇപ്പോഴിതാ വളരെ കൗതുകകരമായ ഒരു സംഭാവന വാര്‍ത്തകളില്‍ ശ്രദ്ധനേടുകയാണ്.തിരുപ്പതി ക്ഷേത്രത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കി ചെന്നൈ സ്വദേശികളായ ദമ്പതികള്‍. അബ്ദുല്‍ ഖാനിയും സുബീന ബാനുവും തിരുമല തിരുപതി ദേവസ്ഥാനത്ത് എത്തിയാണ് സംഭാവന കൈമാറിയത്. തിരുമല തിരുപ്പതി ക്ഷേത്രത്തിലേക്ക് കഴിഞ്ഞ ആഴ്ച ദര്‍ശനം നടത്തിയ മുകേഷ് അംബാനി 1.5 കോടി രൂപ സംഭാവന ചെയ്തിരുന്നു.
തിരുമലയിലെ പത്മാവതി റെസ്റ്റ് ഹൗസിലേക്ക് 87 ലക്ഷം രൂപയുടെ ഫര്‍ണീച്ചറും പാത്രങ്ങളുമാണ് സുബീനയും അബ്ദുലും നല്‍കിയത്. ഇതിനൊപ്പം എസ് വി അന്ന പ്രസാദം ട്രസ്റ്റിലേക്ക് 15 ലക്ഷത്തിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റും നല്‍കി.തിരുമല തിരുപതി ദേവസ്ഥാനം എക്‌സിക്യൂട്ടിവ് ഓഫിസര്‍ എവി ധര്‍മ റെഡ്ഡിയാണ് തിരുമല ദേവനുള്ള കാണിക്ക ഏറ്റുവാങ്ങിയത്.
ആന്ധ്ര പ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ തിരുമലയിലാണ് ലോക പ്രശസ്ത ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ചെന്നൈയില്‍ നിന്നുള്ള ഒരു വിശ്വാസി 9.2 കോടി രൂപയാണ് ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.